എസ്.വൈ.എസ് വർക്കല സോൺ ‘സ്നേഹലോകം’ ക്യാമ്പ് സംഘടിപ്പിച്ചു

Attingal vartha_20251008_212240_0000

കല്ലമ്പലം: മീലാദ് കാമ്പയിനിനോടനുബന്ധിച്ച് പ്രവാചകൻ്റെ ജീവിതപാഠം സമൂഹത്തിലെ മുഴുവനാളുകൾക്കും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ എസ്.വൈ.എസ് വർക്കല സോൺ കമ്മിറ്റി ‘സ്നേഹലോകം’ എന്ന ഷീർഷകത്തിൽ മരുതിക്കുന്ന് താജുൽ ഉലമാ നഗറിൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് വർക്കല അനീസ് സഖാഫി പതാക ഉയർത്തി. തുടർന്ന് സോൺ പ്രസിഡൻ്റ് നൗഫൽ മദനിയുടെ അധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ സയ്യിദ് ഹുസൈൻ ബാഫഖി ആലംകോട് ഉദ്ഘാടനം ചെയ്‌തു.
മധ്യമ നിലപാടിൻ്റെ സൗന്ദര്യം, തിരുനബിയുടെ കർമഭൂമിക,നബി സ്നേഹത്തിൻ്റെ മധുരം, ഉസ്‌വതുൻ ഹസന: എന്നീ വിഷയങ്ങളിൽ ഷമീർ അലി സഖാഫി ആലപ്പുഴ, അബ്ദുൽ കലാം മാസ്റ്റർ മാവൂർ,സയ്യിദ് ജസീൽ കാമിൽ സഖാഫി,സിറാജുദ്ദീൻ സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സയ്യിദ് മുഹമ്മദ് ജൗഹരി, എ.കെ മൻസൂറുദ്ദീൻ ഹാജി,അബ്ദുല്ല ഫാളിലി,സക്കീർ ഹുസൈൻ,യാസർ മാസ്റ്റർ,അർഷദ് സഅദി, ഹാരിസ് മഹ്ളരി,അഹ്‌മദ്‌ ബാഖവി,നസീമുദ്ദീൻ ഫാളിലി,അബ്ദുൽ ശുകൂർ മുസ്‌ലിയാർ,സലീം സഖാഫി ജാബിർ അസ്ഹരി,സാജിദ് മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.എസ്.സിയാദ് സ്വാഗതവും,ഹസൻ സഅദി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!