ഭരതന്നൂർ: വനംവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം ഡിവിഷൻ പാലോട് റെയിഞ്ച് സംഘടിപ്പിച്ച ‘ഞങ്ങളും ഈ ഭൂമിയുടെ അവകാശികൾ’എന്ന പരിപാടിയുടെ ഭാഗമായി ഭരതന്നൂർ ഗവ.എച്ച്.എസ്.എസിലെ ഗോടെക് വിദ്യാർത്ഥികൾ വനമേഖലയിൽ വിത്ത് ഗോളങ്ങൾ വിതച്ചു.
റെയിഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ എ.മൻസൂർ,കക്കോട്ടുകുന്ന് ഊരുമൂപ്പത്ത് രമണി ഭുവനചന്ദ്രൻ,ഗോടെക് മെന്റർ ഷിബിജ,എസ്.ടി പ്രമോട്ടർമാർ,ഗോടെക് അംബാസിഡർമാർ,വനംവകുപ്പ് ഉദ്യോഗസ്ഥർ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.വനവത്കരണത്തിന്റെ ഭാഗമായി തയാറാക്കിയ 50 വിത്ത് ഗോളങ്ങളാണ് വനമേഖലയിൽ വിതച്ചത്.