വർക്കല : വർക്കല സബ് ജില്ലാ ശാസ്ത്രോത്സവം 2025 – 26 ജെം നോ മോഡൽ ഹയർ സെക്കന്ററി സ്കൂൾ 784 പോയിന്റുകളോടെ മിന്നുന്ന വിജയം കരസ്ഥമാക്കി സബ് ജില്ലയിൽ ഒന്നാമതായി . സയൻസ് വിഷയത്തിൽ എച്ച് എസ് എസ് , എച്ച് എസ് , യു പി വിഭാഗങ്ങൾ , സോഷ്യൽ സയൻസിൽ എച്ച് എസ് എസ് ,യുപി , എൽപി വിഭാഗങ്ങൾ , ഗണിതം എച്ച് എസ് , പ്രവൃത്തി പരിചയം എച്ച് എസ് ( പാളയംകുന്ന് സ്കൂളുമായി സമനില ) എന്നിവയിൽ ഒന്നാമതായി ഓവറോൾ കരസ്ഥമാക്കി . മേളയിൽ മാറ്റുരച്ചു വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും അവരെ വിജയത്തിലേക്ക് നയിച്ച പ്രഗത്ഭരായ അധ്യാപകരെയും സ്കൂൾ മാനേജ്മന്റ് അഭിനന്ദിച്ചു
