ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസ്സിൽ ടോറസ് ലോറി ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടം. അപകടത്തിൽ ആർ കെ വി ബസ്സിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള പത്തോളം പേർക്ക് പരിക്കേറ്റു. ആലംകോട് ഭാഗത്ത് നിന്ന് വന്ന് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് കേറുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗത തടസ്സം ഉണ്ടായി.
