പോത്തൻകോട്: പോത്തൻകോട് നിർമാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ടുപേർക്ക് പരിക്ക്. പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. സഞ്ജു മറ്റൊരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്.
ഇരു നില വീടിന്റെ മെയ്ന്റനൻസിനിടെയാണ് അപകടം. രണ്ടാം നിലയുടെ കൈവരി ഉൾപ്പെടെ തകർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.