കല്ലമ്പലം : ലോക പാലിയേറ്റീവ് ദിനത്തിൽ കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിലെ സന്നദ്ധ പ്രവർത്തകർ പ്രദേശത്തെ കുടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു രോഗികൾക്ക്, ശുചീകരണ സാമഗ്രികൾ, പഴവർഗ കിറ്റുകൾ എന്നിവ അടങ്ങിയ സമ്മാനം വിതരണം ചെയ്തു.
സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് നാല് വർഷം പിന്നിടുന്ന ഈ സാഹചര്യത്തിൽ അവരുടെ മേഖലയിൽ 500 ഹോം കെയർ വിസിറ്റുകൾ പൂർത്തിയാക്കിയതായി പാലിയേറ്റീവ് സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.
ഓക്സിജൻ കോൺസെൻട്രേറ്റർ, ബൈപാപ് മെഷീൻ, സക്ഷൻ അപാരറ്റസ്, എയർ ബെഡ്, വീൽ ചെയർ, ബെഡ്, നെബുലൈസർ എന്നീ ഉപകരണങ്ങളും അവശ്യം മരുന്നുകളും പ്രദേശത്തെ അർഹരായ രോഗികൾക്ക് തികച്ചും സൗജന്യമായി നൽകിവരുന്നു.
സൗഹൃദ പാലിയേറ്റീവ് കെയർ ഡോക്ടർ ഷാഹിൻ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ ഹോം കെയർ സന്ദർശനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്‌സ് സബീന, സൗഹൃദ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകരായ ഹസീന നജീം, സുമിന എന്നിവർ പങ്കെടുത്തു.