ആറ്റിങ്ങൽ : വീടിൻ്റെ ഗേറ്റിൽ തെരുവ് നായുടെ തല കുടുങ്ങി. ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷകരായി. മുദാക്കൽ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ കോരാണി ലൈബ്രറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ ഗേറ്റിലാണ് തെരുവ് നായുടെ തല കുടുങ്ങിയത്.
രാത്രിയിൽ നായയുടെ വിളി കേട്ട് വീട്ടുകാർ ആറ്റിങ്ങൽ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും സേന സംഭവ സ്ഥലത്ത് എത്തി റസീപ്രോക്കേറ്റിംഗ് കട്ടർ ഉപയോഗിച്ച് ഗേറ്റിന്റെ ഇരുമ്പ് പട്ട മുറിച്ചുമാറ്റി പരിക്കുകൾ ഒന്നും കൂടാതെ നായയെ രക്ഷപ്പെടുത്തി.