അതി ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിലെ പഞ്ചായത്തുകൾ കാഴ്ചവയ്ക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ.
അണ്ടൂർക്കോണം പഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അതിദാരിദ്ര്യ നിർമ്മ ർജ്ജനത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് അണ്ടൂർക്കോണം പഞ്ചായത്ത് നടത്തിവരുന്നത്.
അഭിമാനകരമായ പ്രവർത്തനങ്ങൾക്കാണ് ഈ സർക്കാർ നേതൃത്വം നൽകുന്നതെന്നും അത്തരത്തിലുള്ള
നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട് പഞ്ചായത്തിൽ അവശേഷിക്കുന്ന ഏക വ്യക്തിക്ക് ഭൂമിയും വീടും ലഭ്യമാക്കാനായി ഒരു ലക്ഷം രൂപ വികസന സദസ്സിൽ മന്ത്രി കൈമാറി.
സംസ്ഥാന സർക്കാരിന്റെയും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തന നേട്ടങ്ങൾ സദസ്സിൽ അവതരിപ്പിച്ചു. വികസന സദസ്സിനോട് അനുബന്ധിച്ച് തൊഴിൽമേളയും സംഘടിപ്പിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹരികുമാർ അവതരിപ്പിച്ചു. സദസ്സിൻ്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ജനങ്ങൾ സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ആലുംമൂട് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജലീൽ ഉനൈസ അൻസാരി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.