ആരോഗ്യ മേഖലയില്‍ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് സര്‍ക്കാര്‍: ഡി.കെ മുരളി എം.എല്‍.എ

Attingal vartha_20251013_222647_0000

ആരോഗ്യ മേഖലയില്‍ ആരേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് കഴിഞ്ഞ ഒൻപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്ന് വാമനപുരം എം.എല്‍.എ ഡി.കെ മുരളി പറഞ്ഞു.

പാങ്കാവ് , കൂപ്പ് ആരോഗ്യ സബ് സെന്ററുകളുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.
കൂടൂതല്‍ സബ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ വൈദ്യസഹായം വാതില്‍പ്പടിയിലേക്ക് എത്തുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനാട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് പാണയം വാര്‍ഡിലെ കൂപ്പ്, ചേല വാര്‍ഡിലെ പാങ്കോട് എന്നിവിടങ്ങളില്‍ സബ് സെന്ററുകള്‍ ആരംഭിച്ചത്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ശ്രീകല ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ സുനിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാര്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!