അർഹരായ ഒരു ലക്ഷം പേർക്ക് കൂടി ബിപിഎൽ കാർഡ് നൽകും. മന്ത്രി ജി. ആർ അനിൽ

Attingal vartha_20251014_103041_0000

അർഹരായ ഒരു ലക്ഷം പേർക്ക് കൂടി ബിപിഎൽ കാർഡ് നൽകുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ.

അർഹരായ ആറു ലക്ഷം കുടുംബങ്ങൾക്ക് ബിപിഎൽ കാർഡ് നൽകനായതു അനർഹമായി ബിപിഎൽ കാർഡ് കൈവശം വച്ച വ്യക്തികളിൽ നിന്ന് അത് മാറ്റിയതിന്
ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് നഗരസഭയിലുള്ള മണക്കോട് വാർഡിലെ കാവിയോട്ടുമുകൾ- പൊയ്കകുഴി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരസഭയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.

നെടുമങ്ങാട് നഗരസഭയിലെ 26-ാം വാർഡിൽ അമൃത് പദ്ധതി പ്രകാരം നവീകരിച്ച പുന്നവേലികോണം ചിറയുടെയും മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി ആർ.കുമാർ, നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!