മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

Attingal vartha_20251014_165138_0000

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ  വള്ളത്തിൽ നിന്നും കടലിലേക്ക് തെറിച്ചു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ (19) നെയാണ് കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നുവെന്ന് റിപ്പോർട്ട്‌. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബി ക്യാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!