മുദാക്കൽ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

Attingal vartha_20251015_131106_0000

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം വി. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൻ്റെ വികസന രേഖ എം എൽ എ യോഗത്തിൽ പ്രകാശനം ചെയ്തു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഞ്ചായത്തിൽ മികച്ച വികസനങ്ങൾ നടപ്പാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ മേഘലകളിലും വികസനം എത്തിക്കാനായി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അധികം ഡോക്ടർമാരെ നിയമിക്കുകയും അവരുടെ പ്രവർത്തന സമയം വർധിപ്പിക്കുകയും ചെയ്തു. ബ്ലോക്കിലെ എല്ലാ സ്കൂളുകളിലും സ്മാർട്ട് ക്ലാസുകൾ ഒരുക്കി.

മുദാക്കൽ പഞ്ചായത്തിൽ 45 കോടി ചെലവഴിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കി. ഇതോടെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കാനായി.

പഞ്ചായത്തിൽ വിവിധ ഘട്ടങ്ങളിലായി ലൈഫ് പദ്ധതിയുടെ ഭാഗമായി 200 ഭവന രഹിതരായ ആൾക്കാർക്ക് വീട് വച്ചു നൽകി. ന്യൂ ലൈഫ് പദ്ധതിയുടെ ഭാഗമായി ഊരുപൊയ്ക, പേരൂർക്കോണം ലക്ഷംവീട് കോളനികളിലെ 65 ഭവനങ്ങൾ നവീകരിച്ച് വാസയോഗ്യമാക്കി.

പഞ്ചായത്തിലെ ഓഫീസും ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസായി മാറ്റി. പൊതുകിണറുകൾ, കുളങ്ങൾ എന്നിവ നവീകരിച്ച് പഞ്ചായത്തിൽ ശുദ്ധജല വിതരണം ഉറപ്പുവരുത്തി.

മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശി യോഗത്തിൽ അധ്യക്ഷത വഹിചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ, ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ വി.എസ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!