ചെറുന്നിയൂർ ​ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം

Attingal vartha_20251015_200900_0000

പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ചെറുന്നിയൂർ ​ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ച്, വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് പരിപൂർണ്ണമായ പ്രതിബദ്ധതയോടെ മുന്നേറുകയാണ്. ചെറുന്നിയൂർ പോലെയുള്ള ഗ്രാമങ്ങളിലെ ഈ മുന്നേറ്റം, “എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം” എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നു.

സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിയ്ക്ക് പുതിയ വെളിച്ചം നൽകുന്ന ഒരു പടിയാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം. പുതിയ തലമുറയുടെ അറിവും കഴിവും ഉയർത്തുന്ന യാത്രയിൽ ഇത്തരത്തിലുള്ള പദ്ധതികൾ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പി ക്കുമെന്നും മന്ത്രി പറഞ്ഞു.

കില-കിഫ്ബി പ്രൊജക്ടിന്റെ ഭാ​ഗമായി ഒരു കോടി 30 ലക്ഷം രൂപ വിനിയോ​ഗിച്ചാണ് ചെറുന്നിയൂർ സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

ഒ.എസ് അംബിക എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ. ചെറുന്നിയൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല, ത്രിതല പഞ്ചായത്ത് അം​ഗങ്ങൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!