ആറ്റിങ്ങൽ പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റി ആറ്റിങ്ങലിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് നൽകി.
മനോവിഷമത്താൽ ആറ്റിങ്ങൽ അയിലം പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി ജീവനെടുക്കാൻ ശ്രമിച്ച പോത്തൻകോട് സ്വദേശിയായ യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ച ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണുവിനെയും
എ എസ് ഐ മുരളീധരൻ പിള്ളയെയും ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് എംഎൽഎ വി ശശി കർമശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ മാനവസേവ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പൊയ്കമുക്ക് ഹരി, സെക്രട്ടറി ശശിധരൻ നായർ, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് പിആർ രാജീവ്, ജോയിൻ സെക്രട്ടറി ശ്രീനിവാസൻ, സുഭാഷ് ബാബു, മോഹനൻ,വനിത അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.