ആറ്റിങ്ങൽ : അഞ്ചുവയസ്സുകാരിയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം മുറിച്ച് നീക്കി ആറ്റിങ്ങൽ ഫയർഫോഴ്സ്.
നെടുമ്പറമ്പ് ഞാറക്കാട്ട് വിള സ്വദേശിയായ അഞ്ച് വയസുകാരിയുടെ കൈവിരലിൽ മോതിരം കുടുങ്ങി കടുത്ത വേദനയോടെ രക്ഷകർത്താക്കളോടൊപ്പം ആറ്റിങ്ങൽ ഫോഴ്സ് നിലയത്തിൽ നേരിട്ടെത്തി.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.രതീഷ്, അമൽജിത്ത്, അനൂപ് എന്നിവരാണ് കുട്ടിയെ സമാധാനിപ്പിച്ച് സുരക്ഷിതമായി മോതിരം കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കിയത്.