കല്ലറ: ബൈക്ക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. പാങ്ങോട് സ്വദേശി പച്ചയിൽ വാടകയ്ക്ക് താമസിക്കുന്ന സിയാദിന്റെയും സലീനയുടെയും മകൻ മുഹമ്മദ് (19) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി കല്ലറ വെള്ളംകുടിയിൽ നിന്നും കല്ലറയിലേക്ക് പോകവേ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ആണ് ആണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ഗുരുതര പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
ഫാത്തിമയാണ് സഹോദരി