വിതുര സ്കൂളിന് ബഹുനില മന്ദിരം നിര്‍മ്മാണ ഉദ്ഘാടനം

Attingal vartha_20251018_105220_0000

വിതുര ഗവ. യു.പി.എസില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്നും, സമൂഹത്തിന്റെ ഉണര്‍വിനും വികസനത്തിനും സാമൂഹിക നീതിക്കുമുള്ള അടിത്തറയാണ് വിദ്യാഭ്യാസമെന്നും എംഎല്‍എ പറഞ്ഞു.

കിഫ്ബി ഫണ്ടില്‍ നിന്നും 3.90 കോടി ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ എസ്. സഞ്ജയന്‍, എസ്സിക്യൂട്ടിവ് എന്‍ജിനിയര്‍ സബിത, ജില്ലാപഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!