ചലച്ചിത്ര താരം ജോമോൻ ജോസഫ് ഒക്ടോബർ 20നു ചിറയിൻകീഴിൽ എത്തുന്നു, നവീകരിച്ച കാർത്തിക ജുവലേഴ്സ് ഷോറൂം ഉദ്ഘാടനം ആഘോഷമാക്കും

Attingal vartha_20251018_135214_0000

ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിലും നറുക്കെടുപ്പും സമ്മാനങ്ങളും…

ചിറയിൻകീഴ്: കഴിഞ്ഞ 15 വർഷമായി ജന സ്വീകാര്യത നേടി മുന്നോട്ട് പോകുന്ന ചിറയിൻകീഴ് വലിയകടയിലെ കാർത്തിക ജുവലേഴ്സ്, ആധുനികതയുടെ പുതിയ ഭാവത്തിൽ എത്തുന്നു.

ഒക്ടോബർ 20നു രാവിലെ 9:30 നു നവീകരിച്ച കാർത്തിക ജുവലേഴ്സ് ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ജോമോൻ ജോസഫ് നിർവഹിക്കും.

സ്വർണാഭരണങ്ങൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്, എന്നാൽ സ്വർണ വില കുത്തനെ ഉയരുന്നത് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. അതിനും പരിഹാരം എന്ന നിലയിൽ 18 ക്യാരറ്റ് ആഭരണങ്ങളുടെ ഗംഭീര ശേഖരങ്ങളും കാർത്തിക ജുവലേഴ്സിൽ ലഭിക്കും. കൂടാതെ 5000 രൂപ മുതലുള്ള ഡൈമണ്ട് ആഭരണങ്ങളുടെ അതിവിശാലമായ സെക്ഷനും ഉണ്ട്.

16ആം വയസ്സിലേക്ക് കാലെടുത്തു വെയ്ക്കുന്ന കാർത്തിക ജുവലേഴ്സ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ദിവസം മുതൽ ഒക്ടോബർ 31 വരെ രണ്ട് ശതമാനം പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ വാങ്ങാം. പഴയ 916 ആഭരണങ്ങൾ 150 ദിവസം കൊണ്ട് അതേ തൂക്കത്തിലുള്ള പുതിയ HUID ആഭരണങ്ങളാക്കി തിരികെ നൽകും. അഡ്വാൻസ് ബുക്കിങ്ങിനു പൂർണമായും പണിക്കൂലി ഒഴിവായി കിട്ടുന്ന അപൂർവ അവസരവും കാർത്തിക ജുവലേഴ്സ് ഒരുക്കുന്നുണ്ട്.

കൂടാതെ ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും, ഓരോ മണിക്കൂറിലും നറുക്കെടുപ്പ് നടത്തി ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മനങ്ങളും നൽകും.

കാർത്തിക ജുവലേഴ്സ്, വലിയകട, ചിറയിൻകീഴ്:
91 8075 33 7170

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!