കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രത്യാശ 2025 തൊഴിൽമേള നടത്തി.

Attingal vartha_20251019_130018_0000

കേരളത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ വിജ്ഞാനകേരളം തൊഴിൽമേള കിളിമാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പ്രത്യാശ 2025 എന്ന പേരിൽ തൊഴിൽ മേള നടത്തി.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 60ൽ പരം കമ്പനികളിലായി ആയിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1300ലധികം തൊഴിൽ അന്വേഷകരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ തൊഴിൽമേള യിലൂടെ 202 പേർക്ക് തൊഴിൽ ലഭ്യതയും 701 പേർ മുൻഗണന പട്ടികയിലും തിരഞ്ഞെടുത്തു.

തൊഴിൽമേള ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക,പഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ സലിൽ,ഡി സ്മിത, സജീർ രാജകുമാരി, ബേബി രവീന്ദ്രൻ, എം ഹസീന, ബിജു കുമാർ എന്നിവർ ആശംസകളും കില ബ്ലോക്ക് കോഡിനേറ്റർ എം സത്യശീലൻ നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!