ചിറയിൻകീഴ് കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നാളെ

Attingal vartha_20251019_212603_0000

ചിറയിൻകീഴ് : കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റിന്റെയും കാരാക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിക്കുന്നു.

നാളെ (ഒക്ടോബർ 20)രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് രജിസ്ട്രേഷൻ. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ പരിശോധനയും ആവശ്യമെങ്കിൽ ശസ്ത്രക്രിയാ സൗകര്യവും ലഭ്യമാക്കുന്നതായാണ് സംഘാടകർ അറിയിച്ചത്.

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുമായി 7902928252, 9605891397, 9995827819 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി നടത്തുന്ന ഈ സേവനപരിപാടി പ്രാദേശിക ജനങ്ങൾക്ക് വലിയ അനുഗ്രഹമായി മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!