സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി

Attingal vartha_20251021_130637_0000

കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.

ആറ്റിങ്ങൽ നഗര ഹൃദയത്തിൽ നിന്നും സ്കൂളിലെ കായിക താരങ്ങളും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്ന് സ്വീകരിച്ച് ഏറ്റുവാങ്ങിയ ദീപശിഖ ആറ്റിങ്ങൽ നഗര ഹൃദയത്തിലൂടെ കായികതാരങ്ങൾ സ്കൂളിൽ എത്തിച്ചു.

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക ദീപശിഖ പ്രയാണത്തെ സ്വീകരിച്ചു. നഗരസഭ ചെയർപേഴ്സൺ എസ് കുമാരി , സ്കൂൾ പ്രിൻസിപ്പൽ ജവാദ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, ഡി ഇ ഓ ബിജു, എ ഇ ഒ ഡോ. സന്തോഷ് കുമാർ, ആർ ഡി ഡി അജിത, ദീപശിഖ പ്രയാണ ജാഥ ക്യാപ്റ്റനും ക്യു ഐ പി ഡെപ്യൂട്ടി ഡയറക്ടറുമായ ശിവദാസൻ, പിടിഎ കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

കായിക താരങ്ങളെ കൂടാതെ, സ്കൂൾ എൻ സി സി, എസ് പി സി, എൻ എസ് എസ്, ജെ ആർ സി യൂണിറ്റുകളിലെ വിദ്യാർത്ഥികളും യാത്രയ്ക്ക് അഭിവാദ്യങ്ങൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!