കരകുളം ഗ്രാമപഞ്ചായത്ത്‌ വികസന സദസ്സ് സംഘടിപ്പിച്ചു

Attingal vartha_20251022_214615_0000

അഞ്ച് വർഷക്കാലം ആരോഗ്യ- വിദ്യാഭ്യാസ-ക്ഷേമ-വികസന മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജന സമക്ഷത്തിൽ അവതരിപ്പിച്ചു കൊണ്ട് കരകുളം ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘിടിപ്പിച്ചു.

മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് കരകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയതെന്ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ പ്രശംസനീയ മാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 90 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് പൂർത്തീകരിച്ചിട്ടുണ്ട്. കരകുളം നിവാസികളുടെ സ്വപ്ന പദ്ധതിയായ വഴയില -പഴകുറ്റി നാലുവരിപ്പാത ഒന്നാംഘട്ട പ്രവൃത്തി ഉൾപ്പെടെ എം.എൽ.എ- ഫണ്ട് വിനിയോഗിച്ച് 973 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2023-24 ലെ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള ആർദ്രം പുരസ്‌കാരത്തിന് ഗ്രാമപഞ്ചായത്ത് അർഹമായി. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ ആദ്യമായി അതിദാരിദ്ര്യരില്ലാത്ത ഗ്രാമപഞ്ചായത്തായതും വികസന നേട്ടമാണ്. എല്ലാ സ്‌കൂളുകളും ഹൈടെക് നിലവാരത്തിൽ ഉയർത്തുവാനും, കാർഷിക-മൃഗ സംരക്ഷണ- ക്ഷീര വികസന മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനും സാധിച്ചു. മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി നമുക്കായി ഒരു ഹരിതവീഥി പദ്ധതിയിൽ ഉൾപ്പെടുത്തി വഴയില -ചെങ്കോട്ട റോഡിൽ പച്ചക്കറികൃഷിയും പൂക്കൃഷിയും ആരംഭിച്ച് പൈപ്പ് ലൈൻ റോഡിലെ മാലിന്യം ഒഴിവാക്കി. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഇക്കാലയളവിൽ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങളും പൊതുജന പങ്കാളിത്ത ത്തോടെയാണ് നടപ്പിലാക്കിയത്.

കരകുളം ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റി.സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. സജി കുമാർ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!