അരുവിക്കര നിയോജക മണ്ഡലത്തിലെ മന്തിക്കളം ലൂഥറൻ എൽ.പി സ്കൂളിലെ പുതിയ ഡൈനിംഗ് ഹാളിന്റെയും ശിശു സൗഹൃദ ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി 5000 കോടി രൂപ സർക്കാർ വിനിയോഗിച്ചുവെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയുടെ 2023- 24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും10 ലക്ഷം രൂപ ചെലവഴിച്ചാണ് ഡൈനിംഗ് ഹാളിന്റെ നിർമാണം പൂർത്തീകരിച്ചത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.