ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് വിമൺ ദന്തൽ കൗൺസിലിന്റെ എട്ടാമത്തെ പ്രോജക്ട് വാത്സല്യം വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ നടത്തി.
പരിപാടിയിൽ ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനിയേയും ചാരിറ്റി വില്ലേജിലെ കെയർടേക്കർമാരെയും ആദരിച്ചു.
അന്തേവാസികൾക്ക് ഐഡിഎയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷ് വിതരണം ചെയ്തു . മാനസികവും ശാരീരികവും ആയി വെല്ലുവിളി നേരിടുന്നവർക്കുള്ള ദന്തപരിചരണത്തെ പറ്റി ഡോക്ടർ ജിത ജയരാജ് ബോധവൽക്കരണ ക്ലാസ് എടുത്തു. കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഡോക്ടർ ബിജു എ നായർ അധ്യക്ഷത വഹിച്ചു .കേരള സ്റ്റേറ്റ് മുൻ പ്രസിഡൻറ് ഡോക്ടർ അഭിലാഷ് ജി എസ് പരിപാടി ഉദ്ഘാടനം ചെയ്തു .
പ്രസ്തുത പരിപാടിയിൽ ഐ ഡി എ കേരള സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ ചെയർപേഴ്സൺ ഡോക്ടർ ഷാനി ജോർജ് സെക്രട്ടറി ഡോക്ടർ റോസ് മേരി ഐഡിയ ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡൻറ് ഡോക്ടർ സുഭാഷ് ആർ കുറുപ്പ് സെക്രട്ടറി ഡോക്ടർ റോഷിത് എസ് നാഥ് ട്രഷറർ ഡോക്ടർ അദീന ചന്ദ്രൻ മറ്റു ഡോക്ടർമാരായ ഡോക്ടർ ഷമീം ഷുക്കൂർ ഡോക്ടർ ധനുഷ് ഷാജി ഡോക്ടർ നൗഫൽ ഡോക്ടർ തൗഫീന തുടങ്ങിയ ഡോക്ടർമാർ പങ്കെടുത്തു