തിരുവനന്തപുരം: ഭാരത് ഭവനിൽ സംസ്ക്കാര സാഹിതി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി. കൊല്ലം അനശ്വരയുടെ “ആകാശത്തൊരു കടൽ ” എന്ന നാടകത്തിലെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്.
സാംസ്ക്കാരികോൽസവത്തിൻ്റെ ഭാഗമായാണ് നാടക മത്സരം സംഘടിപ്പിച്ചത്. സംഗീത നാടക അക്കാഡമി മുൻചെയർമാൻ സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്തു നാടകങ്ങളാണ് മത്സരത്തിൽ
പങ്കെടുത്തത്.


