വർക്കല : വർക്കല രഘുനാഥപുരത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ആൾട്ടോ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വർക്കല ഭാഗത്തേക്ക് വന്ന കാർ ഇട റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കടക്കുന്നതിനിടയിലാണ് സ്കൂട്ടി കാറിൽ ഇടിച്ചത്.
കാറിലുള്ളവർക്ക് പരിക്കില്ല. സ്കൂട്ടിയിൽ സഞ്ചരിച്ച വെട്ടുൂർ സ്വദേശികളായ റയ്ഹാൻ(20), അൽ അമീൻ(20) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


