ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മണമ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കുളമുട്ടം ബോർഡ് ജെട്ടി നവീകരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചതായി ഒ എസ് അംബിക എംഎൽഎ വാർത്താക്കുറുപ്പിൽ അറിയിച്ചു.
സംസ്ഥാന ഇൻ ലാൻഡ് നാവിഗേഷൻ (ഉൾ നാടൻ ജലഗതാഗത വകുപ്പ് )പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.മൂങ്ങോട് കായലിലെ കുളമുട്ടത്തു നിന്നും വക്കം പണിയിൽ കടവ് പുത്തൻകടവ് എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പാക്കേജ് പദ്ധതികൾ ആവിഷ്കരിച്ചത് നടപ്പിലാക്കുന്നതിന് ഈ ബോട്ട് ജെട്ടിയുടെ നവീകരണം ഏറെ സഹായകരമായിരിക്കും എന്നും എംഎൽഎ അറിയിച്ചു


