നെടുങ്ങണ്ട പ്ലാന്തോട്ടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Attingal vartha_20251029_111344_0000

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ച നെടുങ്ങണ്ട പ്ലാന്തോട്ടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

റോഡിന്റെ ഇരുവശവും കാടുപിടിച്ച് റോഡും, ഓടയും തകർന്നടിഞ്ഞു ഗതാഗത ദുസ്സഹമായിരുന്നു.  തുടർന്ന് സിപിഐഎം നെടുങ്കണ്ട ബ്രാഞ്ച് കമ്മിറ്റി ഗ്രാമപഞ്ചായത്തിനും എംഎൽഎക്ക് നൽകിയ പരാതിയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ തീരദേശ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചത്.

റോഡിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. നിർമ്മാണ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ലിജാ ബോസ്, ജയാ ശ്രീരാമൻ,വിജയ വിമൽ, സരിത, ദിവ്യാ ഗണേഷ്,സോഫിയ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!