ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വായോധിക മരണപ്പെട്ടു. അഴൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വസന്ത (77) ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മരണപ്പെട്ടത്.
ഇവർ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിന് തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
10 ദിവസം മുമ്പാണ് രക്ത പരിശോധനയിൽ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.


