ആറ്റിങ്ങൽ :പെണ്ണിടം എഴുത്തിടം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബിന്ദു കാർത്തികേയൻ്റെ പുതിയ കവിത സമാഹാരം കാലാന്തരത്തിന്റെ കവർപേജ് പ്രകാശനം നടന്നു.
കലാനികേതൻ കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. അഡ്വ. മധുസൂദനൻ ഏറ്റുവാങ്ങി. ഉദയൻ കലാനികേതൻ അധ്യക്ഷനായി.
എഴുത്തുകാരായ സ്ത്രീകളുടെ സാഹിത്യ കൂട്ടായ്മയായപെണ്ണിടം എഴുത്തിടം നൂറ്റി ഒന്ന് പുസ്തകങ്ങളാണ് 44മത്ഇൻ്റർനാഷണൽഷാർജ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യുന്നത്. നവംബർ 11 നാണ് കാലാന്തരം പ്രകാശനം ചെയ്യുന്നത്.


