ആറ്റിങ്ങലിൽ ഹരിത കർമ്മ സേനാംഗങ്ങളെ മർദ്ദിച്ചതായി പരാതി.ആറ്റിങ്ങൽ തച്ചൂർ കുന്ന് സ്വദേശിയായ ലത, താഴെ വിളമ്പ് സ്വദേശിയായ രമ എതിർക്കാണ് മർദ്ദനമേറ്റത്.
ആറ്റിങ്ങൽ പാലസ് റോഡിൽ വച്ചായിരുന്നു സംഭവം.
ആറ്റിങ്ങൽ നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങളായ ലത, രമ എന്നിവർ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ചാക്കിൽ കെട്ടി പാലസ് റോഡിൽ റോഡിൽ പാലസ് റോഡിന് സമീപത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇവർ ചാക്കുകെട്ടുകൾ തിരികെ എടുക്കാനായി എത്തുമ്പോൾ പരിചയമില്ലാത്ത ഒരാൾ ചാക്ക് കെട്ടുകൾ കത്തികൊണ്ട് കീറി അതിലെ സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത ഹരിത കർമ്മ സേനാംഗങ്ങളോട് അയാൾ തട്ടിക്കയറുകയും തുടർന്ന് ആക്രമിക്കുകയായിരുന്നു.മർദ്ദനമേറ്റ ഇവർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.


