കല്ലറ: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനിയായ സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ ചിറയിന്‍കീഴ് അഴൂർ സ്വദേശി വസന്ത മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം നിരവധി പേര്‍ക്കു രോഗം ബാധിച്ചിരുന്നു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയാവുകയാണ്.
 
								 
															 
								 
								 
															 
															 
				

