എൻ.എസ്.എസിൻ്റെ 111-ാം സ്ഥാപിത വർഷത്തിൻ്റെ ഭാഗമായി അഴൂർ-മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിൽ പതാകദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.
കരയോഗം പ്രസിഡൻ്റും എൻ.എസ്.എസ്.ചിറയിൻകീഴ് മേഖല കൺവീനറുമായ ആർ. വിജയൻ തമ്പി പതാക ഉയർത്തുകയും കരയോഗ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
കരയോഗം സെക്രട്ടറി എസ്.വിനീത്, ജോയിൻ്റ് സെക്രട്ടറി സുരേന്ദ്രൻ നായർ, ട്രഷറർ മോഹനൻ, ഭരണ സമിതി അംഗങ്ങളായ കൃഷ്ണലാൽ, സുരേഷ്, ഭദ്രാമ്മ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാസമാജം, വനിതാ സ്വയം സഹായ സംഘം, ആദ്ധ്യാത്മിക പഠന കേന്ദ്രം ബാലസമാജം ഭാരവാഹികൾ പങ്കെടുത്തു. പായസവിതരണവും ഉണ്ടായിരുന്നു.


