മുദാക്കൽ ഗവൺമെൻ്റ് എൽ പി സ്കൂൾ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്.പ്രീ പ്രൈമറി പഠന വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് വേണ്ടി എസ് എസ് കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ വർണ്ണക്കൂടാരം പ്രോജക്റ്റിന്റെ ഉദ്ഘാടനം വി .ശശി എം.എൽ.എ നിർവഹിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശി അദ്ധ്യക്ഷനായി.
യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപകൻ ഷാജഹാൻ സ്വാഗതം പറഞ്ഞു. ബി ആർ സി ട്രെയിനർ ലീന “വർണ്ണക്കൂടാരം” പദ്ധതി വിശദീകരണം നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തിൻമൂട് മണികണ്ഠൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണുരവീന്ദ്രൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ്, ബാദുഷ എം, ചന്ദ്രബാബു,പൂവണത്തിൻമൂട് ബിജു, ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ: പി.സന്തോഷ് കുമാർ, ഷിബിന എസ് (BRC ) , മോനിഷ എം ദാസ്( BRC) പ്രീ പ്രൈമറി ടീച്ചർ മഞ്ജുഷ സിഎസ് എന്നിവർ സംസാരിച്ചു.
വർണ്ണക്കൂടാരം ഒരുക്കാൻ സഹായിച്ച കലാകാരന്മാരെആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു. മഞ്ജു പി നന്ദി പറഞ്ഞു.


