അക്ഷയശ്രീ അഴൂർ പഞ്ചായത്ത് മിഷന്റെ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം

Attingal vartha_20251105_132944_0000

ചിറയിൻകീഴ്: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2047ഓടെ പൂർണ്ണ വികസിത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അക്ഷയശ്രീ അഴൂർ പഞ്ചായത്ത് മിഷന്റെ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് യുവാക്കൾ അടക്കം ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ആത്മനിർഭരമായ ഒരു ഭാരതത്തെ സൃഷ്ടിക്കുവാൻ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുങ്ങുഴി യു.ഐ.ടി കോളേജിന് സമീപം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്ഷയശ്രീ ജില്ല ജോയിന്റ് സെക്രട്ടറി സാബുലാൽ.ജി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ സംഘചാലക് അഡ്വ.ജി.സുശീലൻ, സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജശേഖരൻ, അക്ഷയശ്രീ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ശ്രീകണ്ഠൻ നായർ, ജില്ലാ പ്രസിഡന്റ് സി.മുരളീധരൻ നായർ, ബി.ജെ.പി ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് വിജീഷ് കുടവൂർ, ഹിന്ദു ഐക്യവേദി ജില്ലാ ജോയിന്റ് ട്രഷറർ അഴൂർ ജയൻ, അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.സിന്ധു എന്നിവർ പങ്കെടുത്തു. അക്ഷയശ്രീ ജില്ലാ സെക്രട്ടറി ആർ.സജികുമാർ സ്വാഗതവും അഴൂർ പഞ്ചായത്ത് മിഷൻ കോ-ഓർഡിനേറ്റർ ബീന.എസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!