പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർ കോളനി ഹൈസ്കൂളിന് അനുവദിച്ച 2 കോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനവും വാമനപുരം മണ്ഡലത്തിലെ ട്രൈബൽ മേഖലയിലെ സ്കൂളുകൾക്കുള്ള എനർജി എഫിഷ്യൻസി ഫാനുകളുടെ വിതരണ വും ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനു മടത്തറ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എനർജി മാനേജ്മെൻ്റ് സെൻ്റർ രജിസ്ട്രാർ ബി.വി സുഭാഷ് ബാബു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി.കോമളം എന്നിവർ മുഖ്യാതിഥികളായി.
സ്കൂളിന് നേരത്തേ നബാർഡ് ഫണ്ടിൽ നിന്നും 2 കോടി രൂപ അനുവദിച്ച് നിർമ്മാണം നടന്നു കൊണ്ടിരുന്ന സ്കൂൾ കെട്ടിടത്തിൻ്റ നിർമ്മാണം കാലാവധി അവസാനിച്ചു എന്ന കാരണത്താൽ നബാർഡ് ഒരു കോടി രൂപയുടെ നിർമ്മാണം മാത്രം നടത്തി അവസാനിപ്പിച്ചിരുന്നു. തുടർന്ന് ബാലൻസ് പ്രവൃത്തികൾ പൂർത്തികരിക്കുന്നതിന് പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കുകയും തുടർ നവീകരണം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയുമായിരുന്നു.
കൂടാതെ കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയ്ക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അനുവദിച്ച പ്രവൃ ത്തിയും ഇതോടൊപ്പം ആരംഭിക്കുകയാണ്. നിലവിലുള്ള കെട്ടിട ത്തിൻ്റെ മുകളിലായി നിർമ്മിക്കുന്ന ഈ കെട്ടിടത്തിൻ്റെ നിർവഹണം കിലയാണ്. നടത്തുന്നത്.
ഇതോടൊപ്പം മണ്ഡലത്തിലെ ട്രൈബ ൽ സ്കൂളുകൾക്ക് ഊർജ്ജ വകുപ്പ് എനർജി മാനേജ്മെൻ്റ് സെൻ്ററിൽ നിന്ന് അനുവദിച്ച ഊർജ്ജക്ഷമതയുള്ള ഫാനുകളുടെ വിതരണവും എം.എൽ എ നിർവഹിച്ചു.
ജവഹർ കോളനി, മടത്തറ ക്കാണി, ഇടിഞ്ഞാർ, പൊൻമുടി, ഞാറനീലി, താന്നിമൂട്, അടപ്പുപാറ, കിടാരക്കുഴി പ്രീ പ്രൈമറി അംഗൻവാടി എന്നിവിടങ്ങളിലായി 115 ഫാനുകളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, വാർഡ് മെമ്പർ എം.ഷെഹ്നാസ്, പി റ്റി എ,എസ് എം.സി ഭാരവാഹികളായ റിജു ശ്രീധർ, ഷെനിൽ റഹിം, പ്രേംകുമാർ,ഫാത്തിമ ഷാനവാസ്, ജെ.ബഷീർ, ശിവപ്രസാദ്, എ.ഇ.ഒ ഷീജ, പ്രധാനാധ്യാപിക ആശ സി.എസ് തുടങ്ങിയവർ സംസാരിച്ചു.


