ആറ്റിങ്ങൽ നഗരസഭയുടെ ജനകീയ ഭരണസമിതിയിലെ പ്രഥമ ചെയർമാനും നിയമസഭാ സാമാജികനും ബഹുമുഖ പ്രതിഭയുമായിരുന്ന ആർ. പ്രകാശത്തിൻ്റെ സ്മരണാർത്ഥം പി.എം.രാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കുള്ള പുരസ്കാരം, 2020- 25 കാലയളവിലെ കൗൺസിലർ എം.താഹിറിന്.
ആറ്റിങ്ങൽ നഗരസഭ 15ആം വാർഡ് കൗൺസിലറാണ് താഹിർ. ഒരു ലക്ഷത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ ഉച്ചയ്ക്ക് 2 മണിക്ക് ആറ്റിങ്ങൽ നഗരസഭയിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്കാരം സമ്മാനിക്കും.
മുൻ എം എൽ എ ജമീലാപ്രകാശം, മുൻ എംപി അഡ്വ.എ.സമ്പത്ത്, ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.


