വർക്കല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഒരാഴ്ചയായി നടന്ന കേരളോത്സവത്തിൽ 352 പോയിന്റ് നേടി ഒറ്റൂർ ഗ്രാമപഞ്ചായത്ത് ആദ്യമായി ഓവറോൾ കപ്പ് സ്വന്തമാക്കി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഒറ്റൂരിലെ നവകേരള ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് നെല്ലിക്കോട് ക്ലബ്ബ് ഓവറോളും സ്വന്തമാക്കി. ബ്ലോക് പഞ്ചായത്തിൽ വച്ചു നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് അംഗം സുശീലൻ , ബ്ലോക് സെക്രട്ടറി അഫ്സൽ , ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന , മെമ്പർ മാരായ ഒ.ലിജ , വി.സത്യബാബു എന്നിവർ സന്നിഹിതരായിരുന്നു.
160 പോയിന്റ് നേടി കഴിഞ്ഞ രണ്ടു വർഷം കപ്പ് കരസ്ഥമാക്കിയ ഇടവ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി.ചെമ്മരുതി – 112 പോയിന്റ് , ഇലകമൺ – 58 , വെട്ടൂർ – 35 , ചെറുന്നിയൂർ – 30 , മണമ്പൂർ – 29 പോയിന്റ് നേടി.
ഒറ്റൂരിലെ കുട്ടികളുടെയും ക്ലബ്ബ് കാരുടെയും കൂട്ടായ പരിശ്രമം ആണ് അഭിമാനകരമായ നേട്ടത്തിന് ഒറ്റൂർ പഞ്ചായത്തിനെ അർഹമാക്കിയത് എന്നു വേദിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന പ്രസംഗിച്ചു.


