ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്വപ്നതുല്യമായ വികസന നേട്ടമാണ് യാഥാർത്ഥ്യമായത് എന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഏഴു ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി.
പൊതുജനാ രോഗ്യ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും രോഗ നിർമ്മാർജ്ജനത്തിനും രോഗപ്രതിരോധത്തിനും ഇത്തരം ആരോഗ്യ കേന്ദ്രങ്ങൾ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
നാലു കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ആരോസകേന്ദ്രങ്ങളിൽ ചൂഴ, പള്ളിവേട്ട, കൊക്കോട്ടേല, കോട്ടയ്ക്കകം ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും മീനാങ്കൽ, വലിയകലുങ്ക്, ആര്യനാട് ടൗൺ എന്നിവിടങ്ങളിൽ പണി അവസാന ഘട്ടത്തിലുമാ ണ്. ഇതോടെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും സ്വന്തമായി കെട്ടിടമുള്ള പഞ്ചായത്തുകളിൽ ഒന്നായി ആര്യനാട് ഗ്രാമ പഞ്ചായത്ത് മാറി.
ആര്യനാട് മാനവീയം വീഥി ഹാപ്പിനസ് പാർക്കിലെ വി. എസ് അച്യുതാനന്ദൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. വിജുമോഹൻ, വൈസ് പ്രസിഡൻ്റ് റീന സുന്ദരം യു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മോളി കെ. എസ്, ഐത്തി അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


