ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതിയ ആയുഷ്‌മാൻ ആരോഗ്യ മന്ദിറിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു
ആരോഗ്യകേന്ദ്രങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കി ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഏറ്റവും മികച്ച ഒ പി സൗകര്യം, ആധുനിക ലബോറട്ടറി, വിഷൻ സെൻ്റർ, മികച്ച പാലിയേറ്റീവ് സംവിധാനം, പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള മരുന്നുകൾ, വയോജന സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങി എല്ലാത്തിലും മുമ്പിലാണ് പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം. ഹെൽത്ത് ഗ്രാൻ്റ് (സ്ലീം 1) പ്രകാരം ലഭിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് ആയുഷ്‌മാൻ ആരോഗ്യ മന്ദിറിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
പുല്ലമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീന ബീവി തുടങ്ങിയവർ പങ്കെടുത്തു.


