ആറ്റിങ്ങൽ നഗരസഭയിലെ മികച്ച കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട  എം താഹിറിന് പുരസ്‌കാരം സമ്മാനിച്ചു

Attingal vartha_20251106_220622_0000

ആറ്റിങ്ങൽ നഗരസഭയുടെ ജനകീയ ഭരണസമിതിയിലെ പ്രഥമ ചെയർമാനും നിയമസഭാ സാമാജികനും ബഹുമുഖ പ്രതിഭയുമായിരുന്ന ആർ. പ്രകാശത്തിൻ്റെ സ്‌മരണാർത്ഥം പി.എം.രാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കുള്ള പുരസ്‌കാരം, 2020- 25 കാലയളവിലെ കൗൺസിലർ എം.താഹിറിന്.

ആറ്റിങ്ങൽ നഗരസഭ 15ആം വാർഡ് കൗൺസിലറാണ് താഹിർ. ഒരു ലക്ഷത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  ആറ്റിങ്ങൽ നഗരസഭയിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്‌കാരം സമ്മാനിച്ചു.

മുൻ എം എൽ എ ജമീലാപ്രകാശം, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!