തിരുവനന്തപുരം: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി മെഡിക്കല്‍, ഡയാലിസ് കാര്‍ഡുകളുടെ സംസ്ഥാന തല വിതരണോദ്ഘാടനം നടന്നു.
മെഡിക്കല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി പി രാജീവും ഡയാലിസിസ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍വഹിച്ചു.

ജീവകാരുണ്യ മേഖലയില്‍ എസ് വൈ എസ് നടത്തിവരുന്ന മാതൃകാപരമായ നിരവധി പദ്ധതികളുടെ തുടര്‍ച്ചയാണ് സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്കായുള്ള മെഡിക്കല്‍, ഡയാലിസ് കാര്‍ഡുകളിലൂടെയുള്ള സഹായം. ഇതുവരെ പതിനാല് ഘട്ടങ്ങളിലായി നാല്‍പതിനായിരത്തിലധികം മെഡിക്കല്‍ കാര്‍ഡുകളാണ് സമൂഹത്തിലെ നിര്‍ധന രോഗികള്‍ക്ക് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സാന്ത്വനം പദ്ധതിയിലൂടെ വിതരണം ചെയ്തത്. ഇതിന് പുറമേ സാന്ത്വനം പാലിയേറ്റീവ് ടീം, സാന്ത്വനം ബ്ലഡ് ഡോണേഴ്‌സ് ഫോറം, മെഡിക്കല്‍ കോളജ്ജില്ലാ ആശുപത്രികളിലെ ഭക്ഷണ വിതരണ കേന്ദ്രം, വോളണ്ടിയര്‍ സേവനം, ഭക്ഷ്യകിറ്റ് വിതരണം, സൗജന്യ മെഡിക്കല്‍ കാര്‍ഡ്, മെഡിക്കല്‍ ഉപകരണ വിതരണം എന്നിവയും സംഘടനയുടെ കീഴില്‍ നടന്നുവരുന്നു.
തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം സന്ദേശ പ്രഭാഷണം നടത്തി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, എസ് എം എ സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, അബ്ദുര്‍റശീദ് മെരുവമ്പായി, ശമീര്‍ എറിയാട്, സിറാജുദ്ദീന്‍ സഖാഫി തൃശൂര്‍, അബൂബകര്‍ ആവണക്കുന്ന്, ഷറഫുദ്ദീന്‍ ഇടുക്കി, കെ എം ഹാഷിം ഹാജി ആലംകോട്, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി, സനൂജ് വഴിമുക്ക്, സിദ്ദീഖ് സഖാഫി ബീമാപള്ളി സംബന്ധിച്ചു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം സ്വാഗതവും സെക്രട്ടറി എം എം ഇബ്‌റാഹിം നന്ദിയും പറഞ്ഞു.


