പ്രൊഫഷണൽ ചാപ്റ്റർ കൊല്ലം നടത്തിയ കോമേഴ്സ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥികളായ മുഹമ്മദ് മുസമ്മിലും കൈലാസ് പി വിനുവും.

സമ്മാനത്തുകയായ 30,000 രൂപയുടെ ചെക്കും സ്കൂളിനുള്ള ട്രോഫിയും കൊല്ലം എസിപി പ്രദിപ് കുമാർ സമ്മാനിച്ചു. 136 സ്കൂളുകളിൽ നിന്ന് പങ്കെടുത്ത ടീമുകളെ പിന്തള്ളിയാണ് മുഹമ്മദ് മുസമ്മിലും കൈലാസ് പി വിനുവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


