ചിറയിൻകീഴ് : ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആറ്റിങ്ങൽ ഗവ. മോഡൽ വിഎച്ച്എസ്എസിന് ഓവറാൾ കിരീടം.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പൊതുവിദ്യാലയം, ഹയർസെക്കൻഡറി ഓവറാൾ കിരീടം, ഏറ്റവും മികച്ച ഹയർ സെക്കൻഡറി വിദ്യാലയം എന്നീ മൂന്ന് കിരീടങ്ങൾ നേടി ആറ്റിങ്ങൽ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര നേട്ടം കുറിച്ചു.
എൽ പി, മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാലയം എന്ന ഖ്യാതിയോടെ ജനറൽ വിഭാഗം ഓവറാൾ 458 പോയിന്റോടെ ഗവ.മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേടി.

ഏറ്റവും കൂടുതൽ പോയിന്റുകൾ ഹയർ സെക്കൻഡറി മേഖലയിൽ നേടി 282 പോയിന്റോടെ ഹയർസെക്കൻഡറി വിഭാഗം ഓവറാൾ കിരീടവും സ്കൂൾ നേടി. ഹയർസെക്കൻഡറി വിഭാഗത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ള പുരസ്കാരവും ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനാണ് ഇത്തവണ ലഭിച്ചത്.
മൂന്നു നേട്ടങ്ങളുടെ അഭിമാന നിമിഷങ്ങൾ ആഘോഷിക്കാൻ പതിനേഴാം തീയതി നഗരം ചുറ്റിയുള്ള ആഹ്ലാദപ്രകടനത്തിന് ഒരുങ്ങുകയാണ് സ്കൂൾ അധ്യാപകരും പിടിഎയും കുട്ടികളും.


