മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

Attingal vartha_20251113_112900_0000

ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നൽകുന്ന ഫെസ്റ്റിവലാണ് ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി സുകുമാറാണ് ജൂറി ചെയർമാൻ. കൂടാതെ തിരക്കഥാകൃത്ത് ഷഹാന റഫീഖ്, ക്രിട്ടിക്കും സംവിധായകനുമായ പ്രേംചന്ദ്, സംവിധായകരായ എം പത്മകുമാർ, രതീഷ് അമ്പാട്ട്, ദിൻജിത്ത് അയ്യത്താൻ തുടങ്ങിയ പ്രഗത്ഭരാണ് മറ്റു ജൂറി അംഗങ്ങൾ.

ഷോർട്ട് ഫിലിംസിനു പുറമേ മ്യൂസിക് ആൽബവും മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ജയസൂര്യ, സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകനും പ്രശസ്ഥ സംഗീത സംവിധായകനുമായ സാജൻ മാധവ്, ഗാനരചയിതാവ് ദിൻനാഥ് പുത്തഞ്ചേരി തുടങ്ങിയവരാണ് മ്യൂസിക് ആൽബത്തിൻ്റെ ജൂറി അംഗങ്ങൾ.

2025 ഡിസംബർ 5 ആണ് എൻട്രികൾ നൽകേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://www.firstclapfilmsociety.com സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!