ആര്യനാട് എക്സൈസ് വെള്ളനാട് ഭാഗത്തു നടത്തിയ റെയ്ഡിൽ കഞ്ചാവ് വില്പന നടത്തുന്ന രണ്ടു യുവാക്കളെ പിടികൂടി.
വെള്ളനാട് കണ്ണമ്പള്ളി ഭഗവതിപുരത്തുവച്ചു വെള്ളനാട് ഭഗവതിപുരം ഗാന്ധിജി നഗർ വിനീത് ഭവനിൽ വിനീത്(27), വെള്ളനാട് സ്കൂളിൻ്റെ പരിസരത്തുള്ള സ്കൈ ലാൻഡ് ലോഡ്ജിന് മുൻവശത്തുവച്ചു വിളപ്പിൽ ചെറുകോട് കാർത്തിക ഭവനിൽ വിഷ്ണു (33) എന്നിവരെയാണ് പിടികൂടിയത്. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളിൽ കഞ്ചാവ് എത്തിച്ചു നൽകുന്നവരാണ് ഇവർ. ഇവരിൽനിന്ന് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
ചില്ലറ വില്പനയ്ക്ക് ഇവർക്ക് കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ റേഞ്ച് ഇൻസ്പെക്ടർ എസ്. കുമാറിന്റെ നേതൃത്വത്തിൽ നാസറുദീൻ, ജയശങ്കർ, ശ്രീകുമാർ, നിഷാന്ത്, മുനീർ എന്നിവർ പങ്കെടുത്തു


