നിലമേല്‍ എന്‍. എസ്. എസ് .കോളേജിലെ 1976_78 പ്രീഡിഗ്രി വിദ്യാര്‍ഥികളുടെ കൂട്ടായ്മ നടന്നു. സമൂഹത്തിൻ്റെ വിവിധരംഗങ്ങളിലുള്ള പഴയ വിദ്യാർത്ഥികളാണ് 47 വര്‍ഷങ്ങള്‍ക്കുശേഷം
ഒത്തുചേർന്നത്. ആറ്റിങ്ങൽ പൂവന്‍പാറ എസ്.എ.വി.ഇ ഹാളിലാണ് സൗഹൃദകൂട്ടായ്മ നടന്നത്. ഇന്നലെയുടെ സൗഹൃദം ഇന്നിന്റെ ആഘോഷമായി മാറ്റാൻ ഗതകാല സ്മരണകൾക്കൊപ്പം അവർ സ്വന്തം രചനകളിലൂടെ സംഗീത രൂപവും കലാ കായിക വിനോദങ്ങളും സംഘടിപ്പിച്ചു.


