കൊച്ചുപ്രേമൻ സ്മാരക പുരസ്ക്കാരം നടൻ പയ്യന്നൂർ മുരളിക്ക്

Attingal vartha_20251114_202130_0000

പ്രശസ്ത സിനിമ,നാടക നടൻ കൊച്ചുപ്രേമന്റെ ഓർമ്മക്കായി കൊച്ചുപ്രേമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം സീരിയൽനടനും നാടകസംവിധായകനുമായ പയ്യന്നൂർമുരളിക്ക് നവംബർ 16ന് സമ്മാനിക്കും.

ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വൈകുന്നേരം മൂന്നര മണിക്ക് നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പോക്സോ മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ അധ്യക്ഷനാകും. പ്രമുഖ നാടക സംവിധായകൻ വക്കം ഷക്കീർ പുരസ്ക്കാരം നൽകും. സിനിമനടൻ ബിജുകലാവേദി, മേളവാദ്യകലാകാരനും മിനിസ്ക്രീൻ അഭിനേതാവുമായ ഗോപൻ എഴക്കാട്, യുവകർഷകസംരംഭകൻ വിഷ്ണു. എസ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകും. ചടങ്ങിൽ പൂജഗ്രൂപ്പ് എം.ഡി സിമി ഇക്ബാൽ പ്രതിഭകളെ ആദരിക്കും.

ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ആർ.ജയകുമാരൻ നായർ സമ്മാനങ്ങൾ നൽകും. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും. മലബാർ സൗഹൃദവേദി കൺവീനർ ബിജു മോൻപന്തിരുകുലം, കഥാകൃത്ത് കെ രാജേന്ദ്രൻ, പത്രപ്രവർത്തകൻ ബി.എസ് സജിതൻ, ടെലിവിഷൻ താരങ്ങളായ അർജ്ജുൻ, കാശിനാഥ് തുടങ്ങിയവർ പങ്കെടുക്കും. കൺവീനർ ഉദയൻ കലാനികേതൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു നന്ദിയും പറയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!