ആറ്റിങ്ങൽ : മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ ഫയൽ അദാലത്തിൽ സമയ ബന്ധിതമായി കൂടുതൽ ഫയലുകൾ തീർപ്പാക്കിയ സെക്ഷൻ ക്ലാർക്ക് ഷൈനു .എസ്. ആർ നെയാണ് സംസ്ഥാന വകുപ്പ് മേധാവി ഡോ. എം.സി. റെജിൽ ഐ.എ.എസ് അഭിനന്ദിച്ചത്.
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഉത്തരവ് പ്രകാരം വർഷങ്ങളായി തീർപ്പാകാതെ വകുപ്പിന് ഏറെ തലവേദന സൃഷ്ടിച്ച് കിടന്നിരുന്ന 4155 ഫയലുകളാണ് കല്ലറ സ്വദേശി ഷൈനു പരിഹരിച്ചത്.
ആറ്റിങ്ങൽ നഗരസഭയിൽ നീണ്ട 7 വർഷക്കാലം ജനകീയാസൂത്രണ വിഭാഗത്തിലും ഹെൽത്ത് വിഭാഗത്തിലും ക്ലാർക്കായി സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിലാണ് മാതൃ വകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോയത്.
ഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. റെജിൽ ഐ.എ.എസ് അഭിനന്ദന പത്രവും ഷൈനുവിന് കൈമാറി.


