തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സി യുടെ കുവൈറ്റിലെ പുതിയ നേതൃത്വം പ്രഖ്യാപിച്ചു. സാമൂവൽ കാട്ടൂർ കളീക്കൽ പ്രസിഡന്റായി നിയമിക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും വൈസ് പ്രസിഡന്റ് എബി വാരിക്കാടും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ പ്രവർത്തന ചുമതലയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി ബി.എസ്. പിള്ള വർക്കിംഗ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടു. നിസാം തിരുവനന്തപുരം പുതിയ സംഘടന ചുമതലയുള്ള ജന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.6 വൈസ് പ്രസിഡന്റുമാർ, 9 ജനറൽ സെക്രട്ടറിമാർ, 10 സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി.
വൈസ് പ്രസിഡന്റുമാർ:
ബിനു ചെമ്പാലയം, മുഹമ്മദ് അലി, സിദ്ദിഖ് അപ്പക്കൻ, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജലിൻ തൃപ്രയാർ.
ജനറൽ സെക്രട്ടറിമാർ:
ജോയ് കരുവാളൂർ, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ശംസുദ്ധീൻ ടി.കെ., നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ.
സെക്രട്ടറിമാർ:
അനിൽ കെ. ജോൺ, റെജി കോരുത്, മാത്യൂസ് ഉമ്മൻ, ബിജു പി. ആന്റോ, മാർട്ടിൻ പടയാട്ടിൽ, സോജി അബ്രഹാം, രവിചന്ദ്രൻ ചുഴലി, ജോസഫ് മാത്യു, ജിംസൺ മാത്യു, സുഭാഷ് പി. നായർ.
ട്രഷറർ: സുരജ് കണ്ണൻ
ജോയിന്റ് ട്രഷറർ: കോശി ബോസ്


